ഇരുട്ടിയിരുന്നു അന്ന് തിരിച്ചെത്തുമ്പോള്‍, നല്ല ക്ഷീണവും.
സാധാരണപോലെ റൂമിലേക്ക് നടന്നു നീങ്ങുമ്പോള്‍, അസാധാരണമായ ഒരാള്‍ക്കൂട്ടം എന്തെല്ലാമോ ശബ്ദവും കേള്‍ക്കുന്നു. പോയി നോക്കി. രണ്ടുപേര്‍ വഴക്കടിക്കയാണ്. കൂടുതല്‍ അടുത്തു ചെന്നപ്പോഴാണ് മനസ്സിലായത്, രണ്ടും എന്‍റെ സഹപാഠികള്‍... ഒറ്റ സുഹൃത്തുക്കളായ അവരെന്തിനിങ്ങനെ വഴക്കടിക്കണം.
കൂടിനില്‍ക്കുന്നവര്‍ അനുസരണയുള്ള കാണികള്‍ മാത്രം. ഒരാളും ഇടപെടുന്നില്ല. വാക്ക് പയറ്റെല്ലാതെ അടിയൊന്നും നടക്കുന്നില്ല, പക്ഷെ എല്ലാവരും നന്നായി ആസ്വദിക്കുന്നതായി തോന്നി.
എന്‍റെ പ്രകൃതം അനുസരിച്ച് ഒരൊറ്റ സീന്‍ ഒരുപാടു നേരം കാണുന്നത് മടുപ്പിക്കും. കുറച്ചു സമയം രംഗം വീക്ഷിച്ച് തീരുമാനിച്ചു കട്ട് പറയാന്‍ നേരായി.
കയറി ചെന്നു രണ്ടു പേരെയും മാറ്റി നിറുത്തി സംഭവം അന്വേഷിച്ചു. വില്ലനെന്നു തോന്നിയവനില്‍ നിന്നും തെറിയായിരുന്നു പിന്നീട് രണ്ടു മിനുട്ട്. ആ ഭാഷയില്‍ അത്രയ്ക്കു അഗ്രകണ്യനെല്ലാത്തതിനാല്‍ മഹാഭൂരിപക്ഷവും എന്‍റെ നിഘണ്ടുവിനു വെളിയിലായിരുന്നു.
വില്ലനായതിനാല്‍ തെറിമാത്രമേ അവനില്‍ നിന്നു കിട്ടൂ എന്നു മനസ്സിലായതിനാല്‍ മറ്റവനോട് - താരതമ്യേന പാവം- കാരണം തിരക്കി. അവനെ ഉരിയാടാനനുവദിക്കാതെ വില്ലന്‍ തന്നെ ഇടവേള വിട്ട് തെറി പദങ്ങള്‍ ചേര്‍ത്തു പറയാന്‍ തുടങ്ങി.
"എന്‍റെ മുറിയിലേക്ക് ഞാന്‍ കൊണ്ട് വരുമ്പോഴെല്ലാം ഈ കമീന* വന്നു അവന്‍റെ മുറിയിലേക്ക് കൊണ്ടു പോവുകയാണ്."
കാര്യം ഗൌരവം തന്നെ. മറ്റുള്ളവരുടെ മുറിയില്‍ നിന്നും അവരുടെ താല്‍പര്യമില്ലാതെ സാധനങ്ങള്‍ എടുത്തുകൊണ്ടു വരുന്നത് അത്ര നല്ല ഏര്‍പ്പാടെല്ല.
"അതിനു നിനക്ക് വാര്‍ഡനോട് കംപ്ലയന്‍റ്........"
ഞാന്‍ പറയുന്നതൊന്നും കേള്‍ക്കാനുള്ള ഒരുക്കത്തിലല്ല നമ്മുടെ വില്ലന്‍..
"സുഹൃത്താണെന്നു കരുതിയായിരുന്നു ഇതുവരെ മിണ്ടാതിരുന്നത്. ക്ഷമിക്കുന്നതിനുമില്ലേ ഒരതിര്."
ക്ഷമ നഷിച്ചവനായതിനാല്‍ ഇവനെ വിട്ട് പാവം പിടിച്ച പ്രതിയെ തന്നെ ഉപദേശിച്ചേക്കാം.
"നീ എന്തിനാ അവന്‍റെ മുറിയില്‍ നിന്നും സാധനങ്ങള്‍ എടുത്തു കൊണ്ടു വരുന്നത്. നിന്‍റെ ഒറ്റ സുഹൃത്തല്ലേ അവന്‍ ചോദിച്ചാല്‍ തരില്ലേ."
"അതിനു ഞാനൊന്നും കട്ടെടുത്തിട്ടില്ലല്ലോ." അന്തം വിട്ട മാതിരി അവന്‍ മറുപടി തന്നു.
വില്ലനും അന്തം വിട്ടു തന്നെ നില്‍ക്കുന്നു.
"ഇവന്‍ ഒരു സാധനവും കട്ടെടുത്തിട്ടില്ല." അവന്‍ പറഞ്ഞു. "പക്ഷേ, ഞാന്‍ ഇഷ്ടപ്പെടുന്ന പെണ്ണിനെ എന്‍റെ മുറിയിലേക്ക് വിളിച്ചു കൊണ്ടു വരുമ്പോഴെല്ലാം ഇവന്‍ വന്ന് സോപ്പിട്ട് അവന്‍റെ മുറിയിലേക്ക് വിളിച്ചു കൊണ്ടു പോവുകയാണ്."
ഇപ്പോള്‍ ക്യാമറ എന്നെ ചുറ്റുകയാണ്. പ്രശ്നത്തില്‍ ഞാനിടപെട്ട ഓരോ രംഗവും ഫ്ലാഷ് ബാക്കില്‍., കൂടിനിന്നവര്‍ അനുസരണയുള്ള കാണിയായതും, കുറച്ചു നേരം ഞാന്‍ കാത്തിരുന്നതും എല്ലാം.
കാര്യം ചളിപുരളുന്നതാണ്. കുറച്ചായി കൂടുതലാവും മുമ്പേ സ്ഥലം വിടണം. എന്നാലും അറിയണമല്ലോ ആരാണ് നായിക. അതു കേട്ടതും ഞാനൊന്നും അറിഞ്ഞില്ല എന്ന മട്ടില്‍ റൂമില്‍ പോയി വിശ്രമിച്ചു.
മുഖത്തു നോക്കി ഒന്നു ചിരിച്ചാല്‍ ആരുടെയും കൂടെ പോരുന്ന അവള്‍ക്കു വേണ്ടിയാണെല്ലോ ഇവന്മാര്‍ ഇത്ര വഴക്കടിക്കുന്നത് എന്നാലോചിച്ച് ഒരുപാടു നേരം ഞാന്‍ ചിരിച്ചു.
-----------------------------------------------------------------------------------------------------
*കമീന: തെണ്ടി എന്നര്‍ഥത്തില്‍ ഹിന്ദിയിലുപയോഗിക്കുന്ന സ്ഥിരം തെറി.

No comments:
Post a Comment