ആ വൈകീട്ട് അങ്ങിനെ വായിച്ചിരിക്കുമ്പോഴാണ് പുറത്തു നിന്നും ആരോ ഉച്ചത്തില്‍ സംസാരിക്കുന്നത് കേട്ടത്. സാധാരണപോലെ അവഗണിച്ചു കൊണ്ട് വായന തുടര്‍ന്നു.
പെട്ടന്ന് വാതില്‍ തുറന്നു വിളറിയ മുഖവുമായി ഉമ്മ വരുന്നു. "അടുത്ത വീട്ടില്‍ നിന്നും എന്തോ ശബ്ദം കേള്‍ക്കുന്നു, ഒന്നു പോയി നോക്ക്." ഒരൊറ്റ ആജ്ഞ.
ഞങ്ങള്‍ അയല്‍വാസികള്‍ വളരെ അടുപ്പത്തിലായതിനാല്‍ രണ്ടു കൂട്ടരും എന്തുണ്ടെങ്കിലും പരസ്പര സഹകരണത്തിലായിരുന്നു. അവരുടെ കുടുംബത്തിലെന്തെങ്കിലും വിരുന്നോ സല്‍ക്കാരോ ഉണ്ടെങ്കില്‍ അവിടെ വിളമ്പിയതായിരിക്കും അന്നു രാത്രി ഞങ്ങളുടെ വീട്ടിലെ ഭക്ഷണം. അതുപോലെ തന്നെ ഞങ്ങളുടെ വീട്ടില്‍ പായസമോ, നെയ്യപ്പമോ ഉണ്ടാക്കുന്നത് അവരുടെ വീട്ടിലെ അംഗസംഖ്യയും കൂടി പരിഗണിച്ചായിരിക്കും. എന്തിനധികം, വിരുന്നുകാര്‍ വന്നാല്‍ പലഹാരം പോലും ഞങ്ങള്‍ പരസ്പരം അഡ്ജസ്റ്റു ചെയ്യാറാണു പതിവ്.
അത്രയ്ക്കു ബന്ധമുള്ള അവരുടെ വീട്ടില്‍ നിന്നും ശബ്ദം കേട്ടാല്‍ ആദ്യം എത്തേണ്ടതു തീര്‍ച്ചയായും ഞാന്‍ തന്നെ. വല്ല ആപത്തും സംഭവിച്ചതാണോ എന്നറിയില്ലല്ലോ. ഏതായാലും പുറത്തിറങ്ങി. അപ്പോഴുണ്ട് എല്ലാവരും എന്നെ നോക്കി നില്‍ക്കുന്നു. വല്ല രക്ഷകനേയും പ്രതീക്ഷിച്ചു നില്‍ക്കും പോലെ. അപ്പോഴാണ് യഥാര്‍ത്ഥ സംഭവം പിടികിട്ടുന്നത്.
അവരുടെ വീട്ടിലെ ഒരു മുറിയില്‍ നിന്നു വല്ലാത്തൊരു ശബ്ദം കേട്ടു. അതുവരെ ആരും കേള്‍ക്കാത്ത തരത്തിലുള്ള ആ ശബ്ദം ഒരൊറ്റ പ്രാവശ്യമേ കേട്ടൊള്ളൂ. സ്ത്രീ ജനങ്ങള്‍ മാത്രമുള്ളതിനാല്‍ ആര്‍ക്കും പരിശോധിക്കാനുള്ള ധൈര്യം വന്നില്ല. ആ നേരത്ത് ആണ്‍തരിയായി ഞാന്‍ മാത്രമുള്ളതിനാലാണ് എന്നെ വിളിച്ചത്. എന്തുചെയ്യാം അയല്‍വാസിയുമായി, ഏക ആണ്‍തരിയും.. പോയേ തീരൂ.
ഒറ്റയ്ക്കുള്ള ആദ്യത്തെ ദൌത്യമായതിനാല്‍ ധൈര്യത്തിനായി മുണ്ടന്‍ വിറകു കഷ്ണവും ടോര്‍ച്ചും വാങ്ങി വീട്ടിനുള്ളില്‍ കയറി. ടോര്‍ച്ചടിച്ച് നല്ലവണ്ണം ഉറപ്പു വരുത്തിയതിനു ശേഷം പതുക്കെ ശബ്ദം കേട്ട മുറിയില്‍ കടന്നു. എല്ലായിടവും തപ്പിനോക്കി. ഒന്നും കണ്ടില്ല. വീടു മുഴുവനും പരിശോധിച്ചു. സംശയാസ്പദമായി ഒന്നുമില്ല.
"വല്ല വവ്വാലോ മറ്റോ ആയിരിക്കും." വെന്‍റിലേറ്ററിലേക്ക് ടോര്‍ച്ചടിച്ചു കൊണ്ട് അവരെ സമാധാനിപ്പിക്കാനായി കാച്ചി.
"വവ്വാലൊന്നുമല്ല. അതാണെങ്കില്‍ മനസിലാവും." അപ്പോള്‍ തന്നെ തിരുത്തും വന്നു.
"പക്ഷേ ഒന്നും കാണാന്‍ കഴിഞ്ഞില്ലല്ലോ."
ഓരോന്ന് പറഞ്ഞു കൊണ്ട് പതുക്കെ വീടിനു പുറത്തേക്കു കടക്കാനൊരുങ്ങുമ്പോളുണ്ട് നേരത്തെ ശബ്ദം കേട്ട മുറിയില്‍ നിന്നും കാര്യമായി എന്തോ താഴെ വീഴുന്ന ശബ്ദം.
പേടിയുണ്ടെങ്കിലും മറച്ചു വച്ചു കൊണ്ട് ആ മുറിയിലേക്ക് ധൃതി വച്ചപ്പോഴുണ്ട് ചിരിച്ചു കൊണ്ട് അവിടുത്ത ചെറിയ മകള്‍ വരുന്നു. അന്തം വിട്ടുകൊണ്ട് കുറച്ചു നേരം നിന്നതിനു ശേഷം, അവിടെ ഉണ്ടായിരുന്ന എല്ലാവരും പൊട്ടിച്ചിരിക്കാന്‍ തുടങ്ങി. പതുക്കെ കാര്യം മനസ്സിലായ ഞാനും അവരോടൊപ്പം ചേര്‍ന്നു.
വാതിലിനു പിന്നിലുള്ള ആംഗറില്‍ തൂക്കിയിട്ടിരുന്ന കവര്‍ അതിന്‍റെ കൈയറ്റു വീണതാണു ശബ്ദത്തിനു പിന്നില്‍.., അതു പൂര്‍ണമായും നിലത്തെത്തിയിട്ടില്ലായിരുന്നു. അതുവരെ വാതില്‍ പിടിയില്‍ കുടുങ്ങി നിന്നിരുന്ന കവര്‍ വാതിലടച്ചപ്പോള്‍ നിലത്തേക്കു പതിച്ചതാണ് രണ്ടാമതു കേട്ട ശബ്ദം.
ഇത്ര നിസാരമായ ഒരു കാര്യത്തിനു മുണ്ടന്‍ വടിയെടുത്ത് വന്ന ജാള്യത മറയ്ക്കാനായി വേഗം തന്നെ അവിടെ നിന്നും കീഞ്ഞു.

No comments:
Post a Comment