ചെറുപ്പത്തില്‍ എല്ലാ ദിവസവും കഥകള്‍ കേട്ടാണു ഞാന്‍ കണ്ണടക്കാറുണ്ടായിരുന്നത്. ഉമ്മയുടെ നാവിലൂടെ എന്റെ മനസ്സിലെത്തുന്ന കഥാപാത്രങ്ങളായിരുന്നു സ്വപ്നങ്ങളില്‍ എന്റെ കൂട്ട്. ഉമ്മയുടെ കഥകളില്‍ പലപ്പോഴും വരാറുള്ള അനാഥത്വത്തിലേക്ക് എന്നെയും ചേര്‍ത്തിട്ടു ഉമ്മയും യാത്രയായി. കഥകളും കഥാപാത്രങ്ങളും എന്റെ മനസ്സിലും സ്വപ്നത്തിലും ഇന്നും അവശേഷിക്കുന്നു.
കുറച്ചു കാലമായി ദിനേനയെന്നോണം ഡയറിയില്‍ കുറിച്ചിട്ടിരുന്ന ചെറിയ ചില കഥകളാണ് ഇവിടെ പങ്കുവെക്കുന്നത്. അനുഭവങ്ങളും, ആവിഷ്കാരങ്ങളും ഇതിലുണ്ടായിരിക്കും.
Saturday, 13 October 2012
3 ഒറ്റവരി കഥകള്‍
സര്ക്കാറോഫീസ്
പൌര ജനങ്ങളുടെ ക്ഷമ പരീക്ഷണം നടത്തുന്നതിനുള്ള സര്‍ക്കാര്‍ സംവിധാനം.
ക്യൂ.
അര്‍ഹമായത് സാധ്യമാവുന്നതിനു മുമ്പുള്ള ഒരാഗോള പ്രതിഭാസം.
കൌണ്ടര്‍
പൌരന്മാരുടെ ക്രോധത്തില്‍ നിന്നും രക്ഷ നേടാനുള്ള ഒരു ഏളിയ രക്ഷാ കവചം.
No comments:
Post a Comment